ഓണസംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലുമായി ഓണപ്പൊട്ടന്‍

By Web DeskFirst Published Sep 13, 2016, 7:44 AM IST
Highlights

ഓണസംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലുമായി ഓണപ്പൊട്ടന്മാരെത്തി. മലബാറിലെ ഓണരസങ്ങളില്‍ കളിചിരിയുമായെത്തുന്ന ഓണപ്പൊട്ടനുമുണ്ട്.

മുഖത്ത് ചായം പൂശി, ചുവന്നപട്ടുടുത്ത് , തെച്ചിപ്പൂ ചൂടി, കയ്യിലെ മണി കിലുക്കിയാണ് ഓണപ്പൊട്ടന്‍ വരിക. കുറ്റ്യാടിയിലെ പന്തീരടി തറവാട്ടിലേക്കാണ് ആദ്യമെത്തുക. ഇതിനായി, നാട്ടുരാജാവായിരുന്ന നെട്ടൂര്‍ കാരണവര്‍ ഓണപ്പൊട്ടന്മാരെ തറവാടിനടുത്ത് വെള്ളോരിപ്പ് എന്ന സ്ഥലത്ത് താമസിപ്പിച്ചു. നെട്ടൂര്‍ കാരണവരില്‍ നിന്ന് കോടി വാങ്ങിയ ശേഷം മറ്റ് വീടുകളിലും പോകും..

വ്രതമെടുത്ത മലയസമുദായക്കാരാണ് ഓണേശ്വരനാകുന്നത്. വേഷം കെട്ടിയാല്‍ മിണ്ടാതെ കോപ്രായങ്ങള്‍ കാണിച്ച് ആളുകളെ ചിരിപ്പിക്കുന്നതിനാണ് ഓണപ്പൊട്ടന്‍ എന്ന പേരു വീണത്.
 
മഹാബലിയാണ് ഓണപ്പൊട്ടനായെത്തുന്നതെന്നും മലബാറുകാര്‍ വിശ്വസിക്കുന്നു.

click me!