ഒഞ്ചിയം സംഘര്‍ഷം; എന്‍ വേണുവിനെ വിട്ടയച്ചു

Published : Feb 12, 2018, 11:21 PM ISTUpdated : Oct 04, 2018, 07:24 PM IST
ഒഞ്ചിയം സംഘര്‍ഷം; എന്‍ വേണുവിനെ വിട്ടയച്ചു

Synopsis

ഒഞ്ചിയം:  സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ വിട്ടയച്ചു. ആര്‍എസ്എസ് സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

ഒരിടവേളക്ക് ശേഷം കഴിഞ്ഞ രാത്രിയോടെയാണ് ഒഞ്ചിയം വീണ്ടും അശാന്തമായത്. ആര്‍എംപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരും ആര്‍എംപി പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സിപിഎം ആര്‍എംപി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലില്‍ 9 പേര്‍ക്ക് വെട്ടേറ്റു. പ്രദേശത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നു. പാര്‍ട്ടി ഓഫീസില്‍ ആയുധം സൂക്ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ വിട്ടയച്ചു.

സംഭവവുമായി ബന്ധപ്പെട്ട്  14 ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെയും 5 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും എടച്ചേരി പോലീസ് കേസെടുത്തു. എന്‍.വേണുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആര്‍എംപി ആശങ്കപ്പെടുന്നു. കാലങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായാണ് കൊയിലാണ്ടി പുളിയഞ്ചേരിയില്‍ ആര്‍എസ്എസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ഒഞ്ചിയത്തും കൊയിലാണ്ടിയിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കലശ ചടങ്ങുകള്‍ക്ക് സമാപനം; ഗുരുവായൂരപ്പന് ആയിരം കലശവും ബ്രഹ്മ കലശവും അഭിഷേകം ചെയ്തു
ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്, 18 പേര്‍ക്ക് ഫോണുകള്‍ തിരിച്ചു നല്‍കി