
സന്നിധാനം: കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്തേക്ക് ബോംബുമായി ഒരു സംഘം കയറിയിട്ടുണ്ടെന്ന് ഫോൺ സന്ദേശം പമ്പയിൽ കിട്ടുന്നത്. വിളിച്ചയാൾ ഒരു ഫോൺ നമ്പരും പൊലീസിന് നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൊസൂർ സ്വദേശി തിമ്മരാജിനെ കസ്റ്റഡിയിലെടുത്തു.
എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തന്നെ കള്ളക്കേസിൽ കുടുക്കാൻ അച്ഛൻ വിളിച്ചതാണെന്നാണ് തിമ്മരാജിന്റെ മൊഴി. അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതും മൊഴിയിൽ പറഞ്ഞു. പമ്പ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്.
മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. പരിശോധനയും കർശനമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഭക്തജനങ്ങളുടെ ഒഴുക്ക് കണക്കിലെടുത്ത് കുടുതൽ സേനയെ വിന്യസിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam