
ദില്ലി: സ്വവർഗരതി കേസ് ഇഷ്ടമുളള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് സുപ്രീംകോടതി പരാമർശിച്ചു. ആ പങ്കാളി സ്വന്തം ലിംഗത്തിൽപെട്ടതോ വ്യത്യസ്ഥ ലിംഗത്തിൽപ്പെട്ടതോ ആകാമെന്ന് കോടതി വിശദമാക്കി. ഹാദിയ കേസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പരാമർശിച്ചു.
എന്നാല്‍ സ്വവർഗരതി കേസിൽ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പിന്റെ നിയമസാധുത മാത്രമെ പരിശോധിക്കൂവെന്ന് സുപ്രീംകോടതി വിശദമാക്കി. സ്വവർഗ പങ്കാളികൾ തമ്മിലുള്ള തർക്കങ്ങൾ, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളൊന്നും പരിഗണിക്കില്ലെന്നും കോടതി വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam