ആലപ്പുഴ ദേശീയപാതയില്‍ അപകടം; ഒരാള്‍ മരിച്ചു, നാലുപേരുടെ നില ഗുരുതരം

Published : Dec 20, 2018, 08:43 AM ISTUpdated : Dec 20, 2018, 10:44 AM IST
ആലപ്പുഴ ദേശീയപാതയില്‍ അപകടം; ഒരാള്‍ മരിച്ചു, നാലുപേരുടെ നില ഗുരുതരം

Synopsis

നാലു പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.15നാണ് അപടമുണ്ടായത്. 20 യാത്രക്കാരാണ് ടെമ്പോ ട്രാവലറിലുണ്ടായിരുന്നത്

ചേപ്പാട്: ദേശീയപാതയില്‍ ചേപ്പാട് യാത്രക്കാരുമായി പോയ ടെംമ്പോ ട്രാവലറും ലോറിയും കൂട്ടിയിച്ച് ഒരു മരണം. ടെംമ്പോ ട്രാവലറിന്‍റെ ഡ്രെെവറായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഷാരോണ്‍ (26) ആണ് മരിച്ചത്. നാല് പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. ചോറ്റാനിക്കരയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂരില്‍ നിന്ന് കുട്ടിയുടെ ചോറൂണിനായാണ് സംഘം പുറപ്പെട്ടത്. 20 യാത്രക്കാരാണ് ടെംമ്പോ ട്രാവലറിലുണ്ടായിരുന്നത്. ഇതില്‍ അധികവും സ്ത്രീകളായിരുന്നു.

ടെംമ്പോ ട്രാവലര്‍ എതിരെ വന്ന പച്ചക്കറി ലോറിയിലും പുറകില്‍ വന്ന മറ്റൊരു ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ട്രാവലര്‍ പൂര്‍ണമായി തകര്‍ന്നു. 45 മിനിറ്റോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ എല്ലാവരെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്.

പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രികളിലെത്തിച്ച് പ്രഥാമിക ചികിത്സ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപകത്തോടെ ദേശീയപാതയിലെ ഗതാഗതം രണ്ടര മണിക്കൂറോളം തടസപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകൻ്റെ മൃതദേഹം കണ്ടെത്തി
കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!