വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റ്; ആചാരലംഘനത്തിന് പരിഹാരപൂജ ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോർഡ്

By Web TeamFirst Published Dec 20, 2018, 7:33 AM IST
Highlights

ശബരിമലയിൽ ആചാരം ലംഘിച്ചതിന് തന്ത്രി പറഞ്ഞ പരിഹാരപൂജ ചെയ്തെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റെന്ന് ദേവസ്വം ബോർഡ്. പരിഹാര പൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും വത്സൻ തില്ലങ്കേരി അത് ചെയ്തിട്ടില്ലെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പത്തനംതിട്ട: ശബരിമലയിൽ ആചാരം ലംഘിച്ചതിന് തന്ത്രി പറഞ്ഞ പരിഹാരപൂജ ചെയ്തെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റെന്ന് ദേവസ്വം ബോർഡ്. പരിഹാര പൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും വത്സൻ തില്ലങ്കേരി അത് ചെയ്തിട്ടില്ലെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചിത്തിര ആട്ട വിശേഷ നാളിൽ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും പടിയിൽ പുറം തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണെന്ന് ആക്ഷേപം ഉയർന്നപ്പോഴായിരുന്നു തില്ലങ്കേരിയുടെ ഈ വിശദീകരണം. എന്നാൽ തന്ത്രിയുടെ നിർദേശത്തിൽ പരിഹാര പൂജ നടത്തിയെന്ന വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റാണെന്ന് ദേവസ്വം ബോർഡ് പറയുന്നു. 

ആചാരലംഘനം ഉണ്ടായെന്ന് തന്ത്രിക്ക് ബോധ്യപ്പെട്ടാൽ അക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കുകയാണ് പതിവ്. തുടർന്ന് പൂജാസമയങ്ങളിൽ മാറ്റം വരുത്തി പരിഹാര പൂജ ചെയ്യും. ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥർ കയറിയതിൽ ശുദ്ധിക്രിയ നടത്തിയതും ഇതേ രീതിയിലായിരുന്നു. 

 

 

click me!