കാലടിയില്‍ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടാ കുടിപ്പകയെന്ന് സംശയം

Published : Sep 26, 2016, 06:08 PM ISTUpdated : Oct 04, 2018, 04:32 PM IST
കാലടിയില്‍ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടാ കുടിപ്പകയെന്ന് സംശയം

Synopsis

കാലടി മാണിക്കമംഗലം കൈപ്പട്ടൂര്‍ സ്വദേശി  സനലാണ് കൊല്ലപ്പട്ടത്. മുപ്പത് വയസായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് സംഭവം.  പുത്തന്‍കാവ് ക്ഷേത്രത്തിന് സമീപത്തുകൂടി സ്കൂട്ടറില്‍ വരികായിയിരുന്ന സനലിനെ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിച്ചു. തുടര്‍ന്ന് ഇവര്‍ മറ്റൊരു വാഹനത്തില്‍ രക്ഷപെട്ടു. പരുക്കേറ്റ് സനലിനെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 മണിയോടെ മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാര രതീഷും സംഘവുമാണ് തന്നെ ആക്രമിച്ചതെന്നാണ് മരിക്കുന്നതിന് മുന്‍പ് സനല്‍ പൊലീസിന് മൊഴി നല്‍കിയത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതും. കൊല്ലപ്പെട്ട സനലും നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ