കൊല്ലത്ത് ടാങ്കര്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

Published : Aug 11, 2017, 07:07 AM ISTUpdated : Oct 05, 2018, 03:58 AM IST
കൊല്ലത്ത് ടാങ്കര്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

Synopsis

കൊല്ലം ഓച്ചിറയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗ്യാസ് ടാങ്കര്‍  ലോറിയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍  മറ്റൊരു ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ ക്ലീനറായ മനു എന്നയാളാണ് മരിച്ചത്.

പുലര്‍ച്ചെ 1.40ഓടെയാണ് ഓച്ചിറക്ക് സമീപം ദേശീയ പാതയില്‍ അപകടം സംഭവിച്ചത്. ഡ്രൈവര്‍ വിശ്രമിക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. 6000 ലിറ്റര്‍ വീതം പെട്രോളും ഡീസലും ഈ ടാങ്കറില്‍ ഉണ്ടായിരുന്നു. ഗ്യാസ് ടാങ്കറിന് ചോര്‍ച്ചയൊന്നും സംഭവിക്കാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ലോറി ഇപ്പോള്‍ ദേശീയ പാതയില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും', കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് കെ മുരളീധരൻ, `കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം'
മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ, 59 ഡ്രോണുകൾ തകർത്തു