ചൊവ്വയിലേക്ക് പോകാന്‍ ഇന്ത്യയില്‍ നിന്ന് ഫ്ളൈറ്റ് ബുക്ക് ചെയ്തവര്‍ ഒരു ലക്ഷത്തിലധികം

By Web DeskFirst Published Nov 9, 2017, 1:00 PM IST
Highlights

ന്യൂയോര്‍ക്ക്: ചൊവ്വയിലേക്ക് പോകാനായി ഇന്ത്യയില്‍ നിന്ന് 1,38,899 ആള്‍ക്കാര്‍. നാസയുടെ ഇന്‍സൈറ്റ് മിഷന്‍റെ ഭാഗമായി ചൊവ്വയിലേക്ക് ഇന്ത്യയില്‍ നിന്ന് 1,38,899 ആള്‍ക്കാരാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്. ചൊവ്വയിലേക്ക് പോകാനായി പേരുകള്‍ നല്‍കിയവര്‍ക്ക് ഓണ്‍ലൈനായി ബോര്‍ഡിങ്ങ് പാസ് നല്‍കുമെന്ന് നാസ അറിയിച്ചു.

മാര്‍സ് മിഷന്‍റെ ഭാഗമായി ചൊവ്വയിലേക്കുള്ള യാത്രയ്ക്കായി നാസ ആളുകളെ ക്ഷണിച്ചിരുന്നു. ഇതിന് വന്‍ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചത്. ലോകത്തിന്‍റെ പല കോണില്‍ നിന്നായി 2,429,807 ആള്‍ക്കാരാണ് ദൗത്യത്തില്‍ പങ്കെടുങ്കാനായി പേര് നല്‍കിയത്. പേര് നല്‍കിയവരുടെ എണ്ണം നോക്കിയാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. 6,76,773 പേരോട് കൂടി ഒന്നാം സ്ഥാനത്ത് അമേരിക്കയാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈനയില്‍ നിന്ന് 2,62,752 ആള്‍ക്കാരാണ് പേര് നല്‍കിയത്.

എന്നാല്‍ ചൊവ്വയിലേക്കുള്ള യാത്രയില്‍ അമേരിക്കന്‍ പൗരന്‍മാര്‍ മുന്നില്‍ നില്‍ക്കുന്നതില്‍ അത്ഭുതമില്ലെന്നും കാരണം ഇതൊരു നാസ യാത്രയാണെന്നും പല വിദഗ്ധരും അഭിപ്രായപ്പെട്ടു.എന്നാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നതില്‍ പലരും പ്രാധാന്യം കാണുന്നുണ്ട്. മംഗള്‍യാന്‍  ദൗത്യം തന്നെ ചൊവ്വയിലുള്ള ഇന്ത്യയുടെ താല്‍പ്പര്യം കാണിക്കുന്നു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

click me!