പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനദിവസമാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നതും ശ്രദ്ധേയം.
കണ്ണൂർ: ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരുഭൂമിയിൽ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശമെന്നതും ശ്രദ്ധേയം.
ആ വീഡിയോ കാണാം: