
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കോളേജ് ക്യാമ്പസില്‍ വെച്ച് കുത്തിക്കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അനസിനെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കേസില്‍ ഏഴാമത്തെ പ്രതിയാണ് അനസ്. ഗൂഢാലോചനയില്‍ അനസ് പങ്കാളിയെന്ന് പൊലീസ് പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്‍റാണ് പിടിയിലായ അനസ്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒന്നാം പ്രതി മുഹമ്മദും കൊലയാളിയുമടക്കമുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിടത്തെക്കുറിച്ച് കാര്യമായ വിവരവമില്ല. ചില എസ്ഡിപിഐ കേന്ദ്രങ്ങളുടെ സംരക്ഷണയിലാണ് ഇവരെന്നാണ് കൊച്ചി സിറ്റി പൊലീസ് പറയുന്നത്. പ്രതികളെ പുകച്ചുപുറത്തുചാടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബാങ്ക് അക്കൗണ്ടുകൾ അടക്കം മരവിപ്പിച്ചത്.
മുഹമ്മദടക്കമുള്ള പ്രതികൾ ഒരാഴ്ചക്കുള്ളിൽ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്ന കണക്കുകൂട്ടലിലാണ് കൊച്ചി സിറ്റി പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ പൊലീസ് സംവിധാനത്തെയപ്പടെ അന്വേഷണത്തിന് ഇറക്കിയിട്ടും കാര്യമായ പുരോഗതിയുണ്ടാകാത്തതിൽ ഉന്നത പൊലീസ് കേന്ദ്രങ്ങളിൽ അതൃപ്തിയുണ്ട്. ഈ നില തുടർന്നാൽ നിലവിലെ ടീമിനെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെയോ അല്ലെങ്കിൽ ക്രൈം ബ്രാഞ്ചിനെയോ എൽപിക്കാനും ആലോചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam