നിപ വൈറസ്; ഒരാള്‍ കൂടി മരിച്ചു

Web Desk |  
Published : May 31, 2018, 06:33 PM ISTUpdated : Jun 29, 2018, 04:04 PM IST
നിപ വൈറസ്; ഒരാള്‍ കൂടി മരിച്ചു

Synopsis

നിപ വൈറസ് ബന്ധിച്ച് ഒരാള്‍ കൂടി മരിച്ചു കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയാണ് മരിച്ചത് ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 17 ആയി

കോഴിക്കോട്: നിപ വൈറസ് ബന്ധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ ആണ് മരിച്ചത്. വൈറസ് ബന്ധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 17 ആയി. 

അതേസമയം, പഴം തിന്നുന്ന വവ്വാലിൽ നിന്നാണോ നിപ്പാ വൈറസ് ബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ സാംപിൾ പരിശോധനക്ക് അയച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന നടത്തുന്നതത്. രണ്ട് പേർ കൂടി നിപ്പ ബാധിച്ച് മരിച്ചതോടെ ജനങ്ങൾ വീണ്ടും ഭീതിയിലായി.

മൂന്ന് വവ്വാലുകളുടെ സാംപിൾ ഭോപ്പാലിലും രണ്ട് വവ്വാലുകളുടെ സാംപിൾ പൂനെയിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധിക്കും. ഭോപ്പാലിൽ നിന്ന് പരിശോധനാ ഫലം 48 മണിക്കൂർ കഴിഞ്ഞേ ലഭിക്കുകയുള്ളൂ. ചങ്ങരോത്തെ വളച്ച് കെട്ടി മൂസയുടെ വീട്ടിലെ മുയലിന്‍റെ സാംപിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്