കാസ്ഗഞ്ച് കലാപം; താന്‍ മരിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍

By Web deskFirst Published Jan 31, 2018, 8:48 AM IST
Highlights

ലക്നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ കലാപത്തിനിടെ 2 പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കിടെ താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍  ഉപാധ്യായ. രാഹുല്‍ മരിച്ചതായി സമൂഹമാധ്യമങ്ങളില്‍  പ്രചരിക്കുന്നതിനിടെയാണ് താന്‍ മരിച്ചിട്ടില്ലെന്ന് രാഹുല്‍ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. 

റിപ്പബ്ലിക് ദിനത്തോടനമുബന്ധിച്ച് നടത്തിയ ബൈക്ക് റാലിയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ചന്ദന്‍ ഗുപ്ത എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഒപ്പം രാഹുലും മരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പരന്നിരുന്നത്. 

കലാപസമയത്ത് താന്‍ നാട്ടിലുണ്ടായിരുന്നില്ലെന്നും തട്ടടുത്ത ഗ്രാമത്തിലായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.  തന്റെ മരണവാര്‍ത്ത പരക്കുന്ന വിവരം സുഹൃത്താണ് വിളിച്ചറിയിച്ചത്. ഇതോടെ സത്യം ലോകമറിയണമെന്ന് കരുതിയതായും രാഹുല്‍ പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ പൂര്‍ണ്ണ ആരോഗ്യാവാനായി ഇരിക്കുന്നുവെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. കാസ്ഗഗഞ്ചിലെ കലാപത്തില്‍ ഇതുവരെ 118 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ വിമര്‍ശിച്ച് യുപി ഗവര്‍ണര്‍ റാം നായിക് രംഗത്തെത്തിയിരുന്നു. 
 

photo courtesy: ANI

click me!