വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; 12 തവണകളായി കഴക്കൂട്ടത്തെ വീട്ടമ്മയ്ക്ക് നഷ്ടമായത് 1.6 ലക്ഷം

By Web TeamFirst Published Dec 22, 2018, 9:40 AM IST
Highlights

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ പണമാണ് നഷ്ടപ്പെട്ടത്. 

 

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ പണമാണ് നഷ്ടപ്പെട്ടത്. ശ്രീദേവിയുടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കണിയാപുരം ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും സൈബര്‍ സെല്ലിനും ബാങ്ക് അധികൃതര്‍ക്കും ശ്രീദേവി  പരാതി നല്‍കി.  

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 12 വരെ 15 തവണകളായാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചപ്പോള്‍ ഇ-പേമെന്‍റിലൂടെ മുംബൈ നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. വിദേശത്ത് നിന്ന് മകന്‍ പലപ്പോഴായി അയച്ച പണമാണ് നഷ്ടപ്പെട്ടത്. പണം പിന്‍വലിക്കുന്ന സന്ദേശങ്ങള്‍ വന്നിരുന്നുവെങ്കിലും ഇത് മനസ്സിലാക്കാന്‍ ശ്രീദേവിക്ക് കഴിഞ്ഞിരുന്നില്ല. 
 

click me!