പെരുന്നാള്‍ നമസ്‌കാരവേളയില്‍ ദുരിതാശ്വാസനിധി സമാഹരിക്കാന്‍ ഓണ്‍ലൈന്‍ കാമ്പെയിന്‍

Published : Aug 21, 2018, 06:57 PM ISTUpdated : Sep 10, 2018, 04:30 AM IST
പെരുന്നാള്‍ നമസ്‌കാരവേളയില്‍ ദുരിതാശ്വാസനിധി സമാഹരിക്കാന്‍ ഓണ്‍ലൈന്‍ കാമ്പെയിന്‍

Synopsis

ഒരാൾ പത്ത് രൂപ വച്ച് നൽകിയാൽ തന്നെ അഞ്ചര കോടി രൂപ സമാഹരിക്കാൻ സാധിക്കും. വലിയ തുകയോ വൻ സംഭാവനകളോ ഒന്നും ഈ അവസരത്തിൽ ആവശ്യപ്പെടുന്നില്ല. മറിച്ച് എല്ലാവർക്കും സാധിക്കുന്ന പത്ത് രൂപ മാത്രം മതി. 

തിരുവനന്തപുരം: ത്യാ​ഗത്തിന്റെ ബലിപെരുന്നാളാണ് ബക്രീദ്. ഏറ്റവും പ്രിയപ്പെട്ടതിനെ ബലി കൊടുക്കാൻ ദൈവം ആജ്ഞാപിച്ചപ്പോൾ സ്വന്തം മകനെ ബലി നൽകാൻ തയ്യാറായതിന്റെ ഓർമ്മപ്പെരുന്നാൾ. കേരളത്തിലെ പ്രളയബാധിതർക്ക് വേണ്ടി ഈ പെരുന്നാൾ ആവശ്യപ്പെടുന്നത് വളരെ ചെറിയൊരു  ത്യാ​ഗമാണ്. വെറും പത്ത് രൂപ മാത്രം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അതിവേ​ഗം പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ക്യാംപെയ്ന്റെ ഭാ​ഗമാണ് ഈ പത്തുരൂപ സഹായം.

കേരളത്തിൽ ഏകദേശം അമ്പത്തിയഞ്ച് ലക്ഷം ആളുകളാണ് പ്രതിവർഷം പെരുന്നാൾ നമസ്കാരത്തിന് എത്തുന്നത്. പെരുന്നാൾ നമസ്കാരത്തിന് പോകുമ്പോൾ പത്ത് രൂപ കയ്യിൽ കരുതാനാണ് ഈ ക്യാംപെയ്ൻ ആവശ്യപ്പെടുന്നത്. കേരളത്തിന്റെ പ്രളയ ദുരിതത്തിൽ പിന്തുണയേകാനുള്ള തുകയാണത്. ഒരാൾ പത്ത് രൂപ വച്ച് നൽകിയാൽ അഞ്ചര കോടി രൂപ സമാഹരിക്കാൻ സാധിക്കും. വലിയ തുകയോ വൻ സംഭാവനകളോ ഒന്നും ഈ അവസരത്തിൽ ആവശ്യപ്പെടുന്നില്ല. മറിച്ച് എല്ലാവർക്കും സാധിക്കുന്ന പത്ത് രൂപ മാത്രം മതി.

മറ്റ് സംഭാവനകൾ നൽകിയാലും ഈ പത്ത് രൂപ കൊണ്ട് നൽകുന്ന പിന്തുണ വളരെ വലുതാണ്. സമൂഹമാധ്യമങ്ങളിലുടനീളം ഈ ക്യാംപെയ്ൻ വ്യാപിക്കുന്നുണ്ട്. ​ഗ്രൂപ്പുകളിൽ നിന്ന് ​ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും ഈ സന്ദേശം അതിവേ​ഗം എത്തിച്ചേരുന്നുണ്ട്. മികച്ച പിന്തുണയാണ് ഓരോരുത്തരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി, കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം