കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാലസമരത്തിലേക്ക്

By Web TeamFirst Published Dec 6, 2018, 1:32 PM IST
Highlights

ഇന്ന് അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഉബര്‍, ഒല എന്നീ കന്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ല

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഉബര്‍, ഒല എന്നീ കന്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ല. സംയുക്ത തൊഴിലാളി സംഘടനയുടേതാണ് തീരുമാനം. 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടാക്സി തൊഴിലാളികള്‍ തുടര്‍ച്ചയായി പത്താം ദിവസവും നടത്തുന്ന സമരം ഫലം കാണാതെ വന്നതോടെയാണ് അനിശ്ചിതകാലസമരത്തിലേക്ക് ഡ്രൈവര്‍മാര്‍ കടക്കുന്നത്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓൺലൈൻ കന്പനികളുടെ പ്രതിനിധികളുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച ഫലപ്രദമായില്ല. 

സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുക, ഓൺലൈൻ കന്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നു തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ടാക്സി തൊഴിലാളികൾ സമരം തുടങ്ങിയത്.

click me!