എതിര്‍പ്പുയര്‍ത്തി നേതാക്കള്‍, ബിഡിജെഎസിനെ നാല് സീറ്റില്‍ ഒതുക്കി ബിജെപി

Published : Jan 24, 2019, 04:12 PM IST
എതിര്‍പ്പുയര്‍ത്തി നേതാക്കള്‍, ബിഡിജെഎസിനെ നാല് സീറ്റില്‍ ഒതുക്കി ബിജെപി

Synopsis

 എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസ് അധികപ്രസംഗമാണ് നടത്തുന്നതെന്നും ഇത്രയും സീറ്റില്‍ മത്സരിക്കാന്‍ ബിഡിജെഎസിന് സ്ഥാനാര്‍ഥികളുണ്ടോയെന്നും ബിജെപി നേതാക്കള്‍ 

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ബിഡിജെഎസിന് നാല് സീറ്റ് മാത്രം നല്‍കിയാല്‍ മതിയെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചു. തൃശ്ശൂരില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗമാണ് ബിഡിജെഎസിന് നാല് സീറ്റ് മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാട് എടുത്തത്. 

അതിനിശിതമായ വിമര്‍ശനമാണ് യോഗത്തിനെത്തിയ ബിജെപി നേതാക്കള്‍ ബിഡിജെഎസിന് നേരെ ഉയര്‍ത്തിയത്. ആകെയുള്ള 20 ലോക്സഭാ സീറ്റില്‍ എട്ടെണ്ണം ചോദിച്ച ബിഡിജെഎസിന നേതാക്കള്‍ രൂക്ഷമായ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസ് അധികപ്രസംഗമാണ് നടത്തുന്നതെന്നും ഇത്രയും സീറ്റില്‍ മത്സരിക്കാന്‍ ബിഡിജെഎസിന് സ്ഥാനാര്‍ഥികളുണ്ടോയെന്നും ബിജെപി നേതാക്കള്‍ ചോദിച്ചു. 

ബിഡിജെഎസിന് സീറ്റ് നല്‍കിയ ശേഷമേ  ബിജെപിയുടെ സീറ്റുകൾ തീരുമാനിക്കൂവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ആറ് സീറ്റെങ്കിലും ബിഡിജെഎസിന് നല്‍കേണ്ടി വരുമെന്ന് യോഗത്തില്‍ പറഞ്ഞപ്പോള്‍ ശക്തമായ പ്രതിഷേധമാണ് നേതാക്കളില്‍ നിന്നുണ്ടായത്. 
 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ സ്പായിൽ അതിക്രമിച്ചുകയറി ആറംഗ സംഘത്തിന്റെ കവർച്ച: ജീവനക്കാർക്ക് ക്രൂരമർദ്ദനം, പണം തട്ടിയെടുത്തു
ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കുവെടിവച്ച് മാറ്റുന്ന ദൗത്യം ഇനിയും നീളും