
കോട്ടയം: ജനങ്ങൾ ആഗ്രഹിക്കുന്ന ഹർത്താലാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോട്ടയത്ത് രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉത്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോൾ ഡീസൽ വില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 13നാണ് യു.ഡി.എഫ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 16ലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam