11:09 AM (IST) Jan 31

Malayalam News Live: അതിവേഗ റെയിൽ പാത - പദ്ധതിക്ക് എതിരല്ല; നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

അതിവേഗ റെയിൽ പാത വരുന്നതിന് എതിരല്ലെന്നും നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പ്രിം​ഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് താൻ കേസ് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
10:38 AM (IST) Jan 31

Malayalam News Live: സി ജെ റോയിയുടെ സംസ്കാരം നാളെ ബന്നാർഘട്ടയിൽ; കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം

സി ജെ റോയിയുടെ സംസ്കാരം നാളെ . ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള 'നേച്ചർ' കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ.

Read Full Story
08:18 AM (IST) Jan 31

Malayalam News Live: മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് നാളെ

മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാമത് ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ അവതരിപ്പിക്കും. തുടര്‍ച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണ്. ആദായ നികുതിയിലടക്കം പുതിയ പരിഷ്ക്കാരങ്ങള്‍ വരുമോയെന്ന് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. കേരളമടക്കം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. 5, 9, 10,11 തീയതികളിലായി ബജറ്റിന്മേല്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കും. 11ന് ധനമന്ത്രി മറുപടി നല്‍കും.

08:04 AM (IST) Jan 31

Malayalam News Live: ക്രിക്കറ്റ് ആവേശത്തിൽ തിരുവനന്തപുരം

ഇന്ത്യ, ന്യൂസിലൻഡ് അഞ്ചാം ട്വന്റി 20 ഇന്ന്. കാര്യവട്ടത്ത് വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന സഞ്ജു സാംസനാണ് ശ്രദ്ധാകേന്ദ്രം.

08:02 AM (IST) Jan 31

Malayalam News Live: സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി

വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ.

Read Full Story
08:01 AM (IST) Jan 31

Malayalam News Live: സി ജെ റോയിയുടെ സംസ്കാരം ഇന്ന്

ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.

Read Full Story