ഉമ്മൻചാണ്ടി സരിതയിൽ നിന്ന് വാങ്ങിയത് 32 ലക്ഷം; സോളാര്‍ കമ്മീഷന്‍

By Web DeskFirst Published Nov 9, 2017, 10:31 AM IST
Highlights

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരായ കോഴയാരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ശിവരാജന്‍ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. സരിതയിൽ നിന്ന് ഉമ്മൻചാണ്ടി 32 ലക്ഷം രൂപ കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

മല്ലേലിൽ ശ്രീധരൻനായരിൽ നിന്ന് വാങ്ങിയ പണത്തിൽ നിന്ന് കോഴ നൽകിയെന്നാണ് കണ്ടെത്തല്‍. ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചു . തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു . ഉമ്മൻ ചാണ്ടിയെ ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കാൻ തിരുവഞ്ചൂര്‍ ശ്രമിച്ചു . എന്നാല്‍ തിരുവഞ്ചൂരിനെതിരായ മറ്റ് ആരോപണങ്ങൾക്ക് തെളിവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സരിതയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ട്. ആര്യാടൻ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു . ടീം സോളാർ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തി. .  ഫോൺരേഖകളിൽ ആഴത്തിലുള്ള അന്വേഷണം നടത്തിയില്ല .

ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ തന്പാനൂർ രവിയും ബെന്നി ബെഹനാനും ശ്രമിച്ചു . കത്തിൽ പേരുള്ളവർക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട് . ഇത് ഫോൺരേഖകളിൽ നിന്ന് വ്യക്തമാണെന്നും കമ്മീഷൻ പറയുന്നു. ആരോപണ വിധേയർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .

click me!