ആന്ധ്ര കോണ്‍ഗ്രസിനായി ബഹുദൂരം താണ്ടാന്‍ ഉമ്മന്‍ ചാണ്ടി

web desk |  
Published : Jul 13, 2018, 07:08 AM ISTUpdated : Oct 04, 2018, 02:49 PM IST
ആന്ധ്ര കോണ്‍ഗ്രസിനായി ബഹുദൂരം താണ്ടാന്‍ ഉമ്മന്‍ ചാണ്ടി

Synopsis

ഉമ്മന്‍ ചാണ്ടിയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഫലസൂചനയായി  മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി നാളെ കോൺഗ്രസിൽ തിരികെയെത്തും.

ആന്ധ്രയിൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ കേരള മോഡൽ പ്രചാരണവുമായി ഉമ്മൻ ചാണ്ടി. ആന്ധ്രയിലെ ഉമ്മന്‍ ചാണ്ടിയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഫലസൂചനയായി  മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി നാളെ കോൺഗ്രസിൽ തിരികെയെത്തും. കോണ്‍ഗ്രസില്‍ നിന്നും പലകാലങ്ങളില്‍ വിട്ടു പോയവരെ പാർട്ടിയിലേക്ക് തിരികെയെത്തിക്കുകയെന്ന ദൌത്യമാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. 

ആന്ധ്ര വിഭജനത്തോടെ സംസ്ഥാനത്ത് നാമവശേഷമായ കോണ്‍ഗ്രസിനെ ജീവൻ വയ്പിക്കാൻ ബൈക്കിലേറാനും കുഞ്ഞൂഞ്ഞിന് മടിയില്ല. ജില്ലകൾ തോറും നേരിട്ടെത്തി പ്രവർത്തകരെ കാണുന്ന ഉമ്മൻ ചാണ്ടി, നഗരങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളുടെ ബൈക്ക് റാലിയും നടത്തുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണവേളകളില്‍ കണ്ട അതേ ചുറുചുറുക്കോടെ. 

ചെറു യാത്രകള്‍ കാൽ നടയായും ഓട്ടോറിക്ഷയിലും. അടുത്ത രണ്ടാഴ്ച കൊണ്ട് എല്ലാ ജില്ലകളിലും നേരിട്ടെത്തി പ്രവർത്തകരെ കാണും. പിന്നാലെ കേരള മോഡൽ കുടുംബ സംഗമങ്ങള്‍. പാർട്ടിവിട്ടു പോയവരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലെ ആദ്യ വിജയമാണ് കിരണ്‍ കുമാര്‍ റെഡ്ഢിയുടെ മടങ്ങിവരവ്. ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കാണുന്ന കിരണ്‍ കുമാര്‍ മടങ്ങിവരവ് പ്രഖ്യാപിക്കും. കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിയും അന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. അതേ സമയം മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുമായി ചർച്ച നടത്തുന്നതിൽ തീരുമാനം ആയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരസേനാ മേധാവിയുടെ സന്ദർശനത്തിൽ സുപ്രധാന തീരുമാനം, ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ, ഭീകരതയ്ക്കെതിരെ ഒന്നിച്ച്
വീട് കൊണ്ട് അവസാനിക്കുന്നില്ല സർക്കാരിന്‍റെ കരുതൽ, താമസം തുടങ്ങി 3 മാസം വൈദ്യുതി, കുടിവെള്ള ബിൽ അടയ്ക്കേണ്ട; അറിയിച്ചത് കളക്ടർ