കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് വിതുമ്പി ഉമ്മന്‍ചാണ്ടി - വീഡിയോ

Published : Feb 20, 2019, 09:41 AM ISTUpdated : Feb 20, 2019, 10:23 AM IST
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് വിതുമ്പി ഉമ്മന്‍ചാണ്ടി - വീഡിയോ

Synopsis

മകന്റെ മരണത്തെക്കുറിച്ച് വിങ്ങിപ്പൊട്ടിയ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതായതോടെയാണ് ഉമ്മന്‍ ചാണ്ടി പൊട്ടിക്കരഞ്ഞത്.  

കാസർകോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് രാവിലെയാണ് കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചത്. മകന്റെ മരണത്തെക്കുറിച്ച് വിങ്ങിപ്പൊട്ടിയ കൃപേഷിന്റെ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതായതോടെയാണ് ഉമ്മന്‍ ചാണ്ടി പൊട്ടിക്കരഞ്ഞത്.  


മുഴുവൻ പ്രതികളെയും  പിടികൂടുന്നത് വരെ വിശ്രമമില്ലെന്നും കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും  നേരത്തെ രാഹുൽ ഗാന്ധി കൃപേഷിന്റെയും ശരത്തിന്റെയും കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു. ഫോണിൽ വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ ഇരു കുടുംബങ്ങളെയും  ആശ്വസിപ്പിച്ചിരുന്നു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം