
പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറക്കിയ വിവാദ ഭൂമി ഉത്തരവുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഇതേക്കുറിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവള പത്രം ഇറക്കുന്നതും സന്തോഷകരമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 1009 കോടി മിച്ചമുള്ള ഖജനാവാണ് പുതിയ സര്‍ക്കാരിന് കൈമാറിയത്. അതേസമയം ബാധ്യതകളുണ്ട്. വി എസ് സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള കമ്മിഷന്റെ ബാധ്യത അടക്കം തന്റെ സര്‍ക്കാരാണ് തീര്‍ത്തത്. ആദ്യ പാദത്തില്‍ 4300 കോടി കടമെടുക്കാന്‍ അനുമതിയുണ്ടായിരുന്നിട്ടും 2800 കോടിയേ കടമെടുത്തിട്ടുള്ളൂ. ക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്തു തുടങ്ങിയിരുന്നു. 1500 രൂപയായി തന്റെ സര്‍ക്കാര്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍ പുതിയ സര്‍ക്കാര്‍ 1000 രൂപയായി കുറയ്ക്കരുത്. തന്റെ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ തുകയും പെന്‍ഷന്‍ കിട്ടുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ത്തിയിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന നിരോധനമില്ല. 2016 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന ചൂണ്ടിക്കാട്ടിയാണ് അപ്രഖ്യാപിത നിയമന നിരോധമുണ്ടായിരുന്നുവെന്ന് പിണറായി സര്‍ക്കാരിന്റെ വിമര്‍ശനത്തെ ഉമ്മന്‍ ചാണ്ടി നേരിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam