
ഇത് റോഷ്‌നിയെന്ന പതിനാറ് വയസുകാരി.പത്തനാപുരം പട്ടാഴി പഞ്ചായത്തിലെ മൈലാടും പാറ സ്വദേശിയാണ് ഇവള്‍.ഇപ്പോള്‍ പന്തപ്ലാവിലുള്ള വാടക വീട്ടിലാണ് താമസം.ഏത് നിമിഷവും നിലം പൊത്താവുന്ന ചോര്‍ന്നാെലിക്കുന്ന വീടിനുള്ളില്‍ റോഷ്‌നിക്കൊപ്പം അവളുടെ ഇളയ മൂന്ന് കുട്ടികളുമുണ്ട്.നാല് വര്‍ഷം മുന്‍പ് അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ ഈ നാല് കുട്ടികള്‍ക്കും ആകെ കൂട്ട് എണ്‍പത് വയസുള്ള അമ്മൂമ്മ മാത്രമാണ്.ഉറപ്പുള്ള ഒരു വാതില്‍ പോലുമില്ല ഈ വീടിന്.
കല്യാണി അമ്മൂമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ 5 വയറുകള്‍ കഴിയുന്നത്.വൈദ്യുതി പോലുമില്ലാത്ത വീടില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ റോഷ്‌നി പത്താംക്ലാസ് പരീക്ഷയില്‍ പഠിച്ചു നേടിയത് 75 ശതമാനം മാര്‍ക്ക്.
വീട്ടില്‍ പട്ടിണിയായപ്പോള്‍ ഇളയ മൂന്ന് ആണ്‍കുട്ടികളെയും കായംകുളത്തെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലാക്കിയിരിക്കുകയാണ്. അവധിക്കാലമായതിനാല്‍ അവരും ചേച്ചിക്കും മുത്തശിക്കുമൊപ്പം ഈ വാടക വീട്ടിലുണ്ട്. നമുക്കിടയില്‍ ഇനിയും ജിഷമാരുണ്ടാകാതിരിക്കാന്‍ ഈ പതിനാറ് കാരിക്ക് സമൂഹത്തിന്‍റെ കാവല്‍ വേണം.കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീട് വേണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam