ഇരവികുളം ദേശീയോദ്യാനം തുറക്കുന്നത് 24 ലേക്ക് മാറ്റി

By Web DeskFirst Published Apr 15, 2018, 12:52 PM IST
Highlights
  • വരയാടുകളുടെ പ്രജനന കാലം അവസാനിക്കാത്തതിനാല്‍ പാര്‍ക്ക് തുറക്കുന്നത് 24 ലേക്കാണ് മാറ്റിയിരിക്കുന്നത്.

ഇടുക്കി: മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം തുറക്കാന്‍ വൈകും. വരയാടുകളുടെ പ്രജനന കാലം അവസാനിക്കാത്തതിനാല്‍ പാര്‍ക്ക് തുറക്കുന്നത് 24 ലേക്കാണ് മാറ്റിയിരിക്കുന്നത്. ഏപ്രില്‍ 16 നാറിന് തുറക്കുമെന്നാണ് വനപാലകര്‍ അറിയിച്ചിരുന്നതെങ്കിലും ചില ആടുകള്‍ പ്രസവിക്കാന്‍ വൈകാന്‍ സാധ്യതയുള്ളതിനാലാണ് പാര്‍ക്ക് തുറക്കുന്നത് മാറ്റാന്‍ കാരണമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി അറിയിച്ചു.


 

click me!