കോണ്‍ഗ്രസ്-ആര്‍.എം.പി-ലീഗ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷം

By Web DeskFirst Published Mar 8, 2018, 10:28 AM IST
Highlights

സി.പി.എം അല്ലാത്തവര്‍ക്കൊന്നും അവിടെ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പോലീസിന്റെ നിലപാട് അക്രമികളെ സഹായിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു

തിരുവനന്തപുരം: വടകര, നാദാപുരം വടകര മേഖലകളില്‍ കോണ്‍ഗ്രസ്-ആര്‍.എം.പി-ലീഗ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാറയ്‌ക്കല്‍ അബ്ദുള്ളയാണ് നോട്ടീസ് നല്‍കിയത്. ആര്‍.എം.പി ഓഫിസില്‍ നിന്നു കണ്ടെത്തിയത് തുരുമ്പിച്ച ആയുധങ്ങളാണെന്നും പാറക്കല്‍ അബ്ദുള്ള ആരോപിച്ചു. സി.പി.എം അല്ലാത്തവര്‍ക്കൊന്നും അവിടെ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പോലീസിന്റെ നിലപാട് അക്രമികളെ സഹായിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു

എന്നാല്‍ വിഷയ ദാരിദ്ര്യം ഉള്ളപ്പോള്‍ പ്രതിപക്ഷം കാടടച്ചു വെടിവയ്‌ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു ആര്‍.എം.പി ഒഞ്ചിയം കമ്മറ്റി ഓഫിസില്‍ നിന്നു ആയുധം പിടിച്ചെടുത്ത കേസില്‍ 14 ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആര്‍.എം.പിയില്‍ നിന്ന് ചില കുടുംബങ്ങള്‍ രാജി വെച്ച് സി.പി.എമ്മിലേക്ക് വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഇതുവരെ ആകെ 20 കേസ് എടുത്തിട്ടിട്ടുണ്ടെന്നും  ഇപ്പോള്‍ എങ്ങും അക്രമങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

വടകരയെ കുറിച്ചു പറഞ്ഞതിൽ തനിക്ക് വിശദീകരണം പറയാനുണ്ടെന്ന് സി.കെ നാണു എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സ്പീക്കര്‍ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

click me!