കള്ളപ്പണ വേട്ട എന്തായെന്ന് പറയാത്ത മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷം

Published : Dec 31, 2016, 05:11 PM ISTUpdated : Oct 04, 2018, 05:18 PM IST
കള്ളപ്പണ വേട്ട എന്തായെന്ന് പറയാത്ത മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷം

Synopsis

മോദിയുടെ പുതുവത്സര പ്രസംഗത്തെ ബജറ്റിന് മുമ്പെ ധനമന്ത്രിമാര്‍ നടത്തുന്ന പ്രസംഗത്തോടാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഉപമിച്ചത്. പൊള്ളയായ വാഗ്ദാനങ്ങളാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാനല്ല മാധ്യമങ്ങളില്‍ തലക്കെട്ട് വരാനാണ് മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല പറഞ്ഞു.

നോട്ട് അസാധുവാക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മോദി മറന്നെന്നും എന്നാണ് ജനങ്ങളുടെ ദുരിതം അവസാനിക്കുകയെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ഈ പ്രസംഗത്തോടെ ഡീ മോദിഫിക്കേഷന്‍ നടക്കുമെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചത്. നോട്ട് അസാധുവാക്കലും, കള്ളപ്പണം പുറത്തുകൊണ്ടുവരലും മോദി മറന്നെന്നും മമതാ ആരോപിച്ചു. നോട്ട് അസാധുവാക്കലിലൂടെ മോദി ബി.ജെ.പി മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പരിഹസിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ മോദി അപഹാസ്യനായെന്നും കെജ്‍രിവാള്‍ പറഞ്ഞു. അതേസമയം മോദിയുടെ പ്രഖ്യാപനത്തിന് പിന്തുണ നല്‍കി എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ രംഗത്ത് വന്നു. കേന്ദ്രമന്ത്രിമാരായ രാജ്‍നാഥ് സിംഗ്, അരുണ്‍ ജെയ്റ്റിലി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ പിന്തുണച്ച് രംഗത്തു വന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു