ദുരിതാശ്വാസനിധിക്ക് പകരം പ്രത്യേക അക്കൗണ്ടിലേക്ക് സംഭാവന സ്വീകരിക്കണമെന്ന് പ്രതിപക്ഷം

Published : Aug 27, 2018, 03:57 PM ISTUpdated : Sep 10, 2018, 04:16 AM IST
ദുരിതാശ്വാസനിധിക്ക് പകരം പ്രത്യേക അക്കൗണ്ടിലേക്ക് സംഭാവന സ്വീകരിക്കണമെന്ന് പ്രതിപക്ഷം

Synopsis

 പ്രളയത്തിന്‍റെ പേരില്‍ സിപിഎം നിര്‍ബന്ധിത പിരിവ് നടത്തുകയാണ്. പല ക്യാംപുകളിലും സി പി എം പ്രവർത്തകർ അക്രമം നടത്തി. വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ചു. പത്തോളം ഉദ്യോഗസ്ഥരെ മർദ്ദിച്ചു.  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർഥതയുണ്ടെങ്കിൽ സിപിഎമ്മുകാര്‍ക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പുതുകേരളം നിർമ്മിക്കാൻ ജനങ്ങളോട് ശന്പളം  ചോദിക്കുന്നതിനോടൊപ്പം സർക്കാർ ചെലവും ചുരുക്കണമെന്ന് പ്രതിപക്ഷം. ചീപ് വിപ്പിനെ നിയമിക്കുന്നതടക്കം അമിത ചെലവുകൾ ഒഴിവാക്കണം. ഓഖിയിൽ ദുരിതാശ്വാസ നിധി വക മാറ്റിയതിനാൽ ഇത്തവണ പകരം അക്കൗണ്ടിലൂടെ ധനസമാഹരണം നടത്തണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ക്യാന്പുകളിൽ രാഷ്ട്രീയം പാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സിപിഎം പ്രവർത്തകർ ക്യാന്പുകളിൽ നടത്തുന്ന അക്രമം കാണണമെന്നും പ്രതിപക്ഷം സംയുക്തവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

ദുരിതാശ്വാസക്യാംപുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയത്തിന്‍റെ പേരില്‍ സിപിഎം നിര്‍ബന്ധിത പിരിവ് നടത്തുകയാണ്. പല ക്യാംപുകളിലും സി പി എം പ്രവർത്തകർ അക്രമം നടത്തി. വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ചു. പത്തോളം ഉദ്യോഗസ്ഥരെ മർദ്ദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർഥതയുണ്ടെങ്കിൽ സിപിഎമ്മുകാര്‍ക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഡാം തുറന്ന് വിട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ദുരിതബാധിതര്‍ക്കുള്ള അടിയന്തര സഹായം 10000 ൽ നിന്ന് 25000 ആക്കി ഉയർത്തണമെന്ന ആവശ്യവും യുഡിഎഫ് നേതാക്കള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ദുരിതാശ്വാസ ട്രൈബ്യുണൽ സ്ഥാപിച്ച് അത് വഴി നഷ്ടപരിഹാരം നൽകണമെന്നും ദുരിത ബാധിതരായ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു. പുനരധിവാസത്തിന് ദീർഘകാല പലിശരഹിത വായ്പ നൽകണം. സാന്പത്തിക നില മോശമായ സർക്കാർ അത് കൂടി പരിഹരിക്കാൻ ദുരന്തത്തെ അവസരമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്