
ദില്ലി: രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്തി യുവതി വദന സുരതത്തിന്റെയും ഗുദഭോഗത്തിന്റെയും പേരില്‍ ഭര്‍ത്താവിനെതിരെ കോടതി കയറിയത്. തനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും ഭര്‍ത്താവ് നിര്‍ബന്ധിച്ച് വദന സുരതവും ഗുദഭോഗവും ചെയ്യുന്നുവെന്ന യുവതിയുടെ പരാതി സെക്ഷന്‍ 377 പ്രകാരം ഫയല്‍ ചെയ്യാന്‍ ഗുജറാത്ത് കോടതി മടികാട്ടി.
വിവാഹാനന്തര ബലാത്സംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ അടങ്ങുന്ന സെക്ഷന്‍ 375 പ്രകാരം കേസെടുക്കാനും കോടതി മടിച്ചതോടെ യുവതി പരാതിയുമായി സുപ്രീം കോടതിയിലെത്തി. ഇതോടെ സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. പരമോന്നത കോടതി സെക്ഷന്‍ 377 പ്രകാരം കേസെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി പുതിയ വിധി പുറപ്പെടുവിച്ചപ്പോള്‍ സെക്ഷന്‍ 377 തന്നെ ഭാഗികമായി റദ്ദാക്കപ്പെടുകയാണ്. സ്വവര്‍ഗലൈംഗികതയ്‌ക്കൊപ്പം ഉഭയസമ്മതപ്രകാരമുള്ള വദന സുരതം, ഗുദഭോഗം എന്നിവയും ഇതോടെ നിയമവിരുദ്ധമല്ലാതായി. അതേ സമയം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, മൃഗരതി എന്നി സെക്ഷന്‍ 377 പ്രകാരം കുറ്റകരമായി തുടരും.
സെക്ഷന്‍ 377 നെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ് ഈ വിധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam