ഇടമലയാര്‍ അണക്കെട്ടിലും ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published : Aug 01, 2018, 07:51 AM IST
ഇടമലയാര്‍ അണക്കെട്ടിലും ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Synopsis

നേരത്തെ 165 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയും നീരൊഴുക്കും കാരണം ഇന്ന് പുലര്‍ച്ചെയാണ് ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 168.5 മീറ്ററിലേക്ക് ജനനിരപ്പ് ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും.  

എറണാകുളം: നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടമലയാർ അണക്കെട്ടിലും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞിനീയറുടെ നടപടി.  169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

നേരത്തെ 165 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയും നീരൊഴുക്കും കാരണം ഇന്ന് പുലര്‍ച്ചെയാണ് ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 168.5 മീറ്ററിലേക്ക് ജനനിരപ്പ് ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും.  അതുകൊണ്ടുതന്നെ ഡാമിന്റെ താഴെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി നിര്‍ദ്ദേശം നല്‍കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ