ഡാം തുറക്കുമ്പോള്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ അറസ്റ്റ്; സുരക്ഷാ നിർദ്ദേശങ്ങൾ കർശനമാക്കി

Published : Jul 31, 2018, 07:12 AM IST
ഡാം തുറക്കുമ്പോള്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ അറസ്റ്റ്; സുരക്ഷാ നിർദ്ദേശങ്ങൾ കർശനമാക്കി

Synopsis

ഡാം തുറന്നാൽ മറ്റ് ജില്ലകളിൽ നിന്നുള്ളവ‍ർക്ക് അത്യാവശ്യത്തിനല്ലാതെ ചെറുതോണി മേഖലയിൽ പ്രവേശനം അനുവദിക്കില്ല. വിനോദ സഞ്ചാരികളെയും വിലക്കും. മുന്നറിയിപ്പ് മറികടന്നും പെരിയാറിൽ മീൻ പിടിക്കാൻ സാധ്യതയുള്ളവരെ കരുതൽ തടങ്കലിൽ വയ്ക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു. 

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പുയര്‍ന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചതോടെ സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമാക്കി ജില്ല ഭരണകൂടം. ഡാം തുറന്ന് വിടുന്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ല കളക്ടർ അറിയിച്ചു.

ഇടുക്കി ഡാം തുറന്നാൽ മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അഞ്ച് പഞ്ചായത്തുകളിലായി നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ജനപ്രതിനിധികൾക്കൊപ്പം പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ ഈ വീടുകളിലെത്തി നോട്ടീസ് നൽകി. പെരിയാറിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യം കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നീ ക്രമത്തിലായിരിക്കും ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റുക.

ഡാം തുറന്നാൽ മറ്റ് ജില്ലകളിൽ നിന്നുള്ളവ‍ർക്ക് അത്യാവശ്യത്തിനല്ലാതെ ചെറുതോണി മേഖലയിൽ പ്രവേശനം അനുവദിക്കില്ല. വിനോദ സഞ്ചാരികളെയും വിലക്കും. മുന്നറിയിപ്പ് മറികടന്നും പെരിയാറിൽ മീൻ പിടിക്കാൻ സാധ്യതയുള്ളവരെ കരുതൽ തടങ്കലിൽ വയ്ക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു. വെള്ളം കയറുന്ന മേഖലകളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. മുന്നോരുക്കങ്ങൾ കാര്യക്ഷമമാണെന്നും ഡാം തുറന്നാലും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊള്ളലേറ്റാൽ പുതിയ ചര്‍മ്മം വച്ച് പിടിപ്പിക്കാം, ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു; കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കിന് തുടക്കം
വാളയാർ ആൾക്കൂട്ടക്കൊല; സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി