
ഇടുക്കി: ഇടുക്കി ഡാമിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2395 അടിക്ക് താഴെയെത്തി. അതിനാലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്.
മൂന്ന് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുന്നത് തുടരുന്നു. ജൂലൈ 30നാണ് ഇടുക്കി ഡാമില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ പ്രളയക്കെടുതി സാധാരണക്കാരന്‍റെ ജീവിതത്തിനൊപ്പം ഇടുക്കിയുടെ വിനോദസഞ്ചാരമേഖലയെയും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്നടിഞ്ഞ്, സഞ്ചാരികളൊഴിഞ്ഞ ഇടുക്കിയാണ് ഇപ്പോള്‍. മഴക്കെടുതിയില്‍ ജില്ലയില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദേശമുണ്ട്. ഇതും ടൂറിസം മേഖല ശൂന്യമാവാൻ കാരണമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam