
തിരുവനന്തപുരം: എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ കാണിച്ചത് കണ്ടു ദുഃഖം ഉണ്ടായി എന്നും ബാവ വിമർശിച്ചു. അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. കോട്ടയത്ത് നടന്ന സഭയുടെ പരിപാടിയിലാണ് അധ്യക്ഷൻ വിമർശനം ഉന്നയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam