ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: പരസ്യനിലപാടിനില്ലെന്ന് ഓർത്തഡോക്സ് സഭ

Web Desk |  
Published : Apr 03, 2018, 02:44 PM ISTUpdated : Jun 08, 2018, 05:50 PM IST
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: പരസ്യനിലപാടിനില്ലെന്ന് ഓർത്തഡോക്സ് സഭ

Synopsis

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ പരസ്യനിലപാടിനില്ലെന്ന് ഓർത്തഡോക്സ് സഭ മദ്യനയത്തിനെതിരെ ചെങ്ങന്നൂരിൽ പ്രചാരണം നടത്തുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ പരസ്യ നിലപാടിനില്ലെന്ന് ഓർത്തഡോക്സ് സഭ. കഴിഞ്ഞ യു ഡി എഫ് സർക്കാരിനേക്കാൾ ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരാണ് മെച്ചമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ചെങ്ങന്നൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. എന്നാൽ ഇടതു സർക്കാരിന്റെ മദ്യനയത്തിനെതിരെ ചെങ്ങന്നൂരിൽ പ്രചാരണം നടത്തുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു.

ചെങ്ങന്നൂർ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഓർത്തഡോക്സ് സഭയുടെ പിന്തുണ നേടാൻ മുന്നണികളും സ്ഥാനാർഥികളും ശ്രമം തുടരുന്നതിനിടെയാണ് സഭാധ്യക്ഷൻ തന്നെ നിലപാട് വ്യക്തമാക്കിയത്.ആർക്കും പരസ്യ പിന്തുണ നൽകില്ല. എന്തു വേണമെന്ന് വിശ്വാസികൾക്കറിയാം. ഭരണം നോക്കിയാൽ തമ്മിൽ ഭേദം ഇടതുമന്നണിയാണ്.


എന്നാൽ ചെങ്ങന്നൂരിൽ സർക്കാരിനെതിരെ വിശാല സഖ്യം രൂപീകരികരിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. വീടുകൾ കയറിയുള്ള പ്രചാരണങ്ങളും കൺവെൻഷനുകളും നടത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മൂന്ന് മുന്നണി സ്ഥാനാർധികളും രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍
ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും