
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കുന്നതിന് സമയം നീട്ടി നൽകണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. കൂടുതൽ സമയം വേണമെന്ന് ആവാശ്യപ്പെട്ട് അദാനി പോർട്സ് സിഇഒ കരൺ അദാനി നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടു. ഓഖി നഷ്ടമുണ്ടാക്കിയതിനാൽ സമയത്ത് നിർമ്മാണം പൂർത്തിയാക്കാനാകില്ലെന്നും അദാനി ഗ്രൂപ്പ് സിഇഒ രാജേഷ് ഝാ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയുമായി കരൺ അദാനി കൂടിക്കാഴ്ച നടത്തിയത്. പദ്ധതി പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് സർക്കാറിനോട് കൂടുതൽ സമയം ചോദിച്ചിരുന്നു. ഓഖി ദുരന്തം കാരണം ഉപകരണങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചടിയായെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam