പളളിത്തര്‍ക്കം: സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഓര്‍ത്തഡോക്സ് സഭ

Published : Dec 23, 2018, 09:12 PM IST
പളളിത്തര്‍ക്കം: സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഓര്‍ത്തഡോക്സ് സഭ

Synopsis

പളളിത്തര്‍ക്ക വിഷയത്തിൽ സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഓർത്തഡോക്സ് സഭ. കോടതി വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ കേന്ദ്ര സർക്കാറിന്‍റെ സഹായം തേടുമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.

തിരുവനന്തപുരം: പളളിത്തര്‍ക്ക വിഷയത്തിൽ സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഓർത്തഡോക്സ് സഭ. കോടതി വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ കേന്ദ്ര സർക്കാറിന്‍റെ സഹായം തേടുമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുന്നറിയിപ്പ് നൽകി. നീതി നിഷേധത്തിനെതിരെ പള്ളികളിൽ പ്രമേയം അവതരിപ്പിച്ചു.

കോതമംഗലം മാർത്തോമ പള്ളിയിൽ കഴിഞ്ഞ ദിവസം പ്രാർത്ഥനയ്ക്കെത്തിയെ റമ്പാന്‍ പള്ളിയിൽ കയറാനുള്ള സാഹചര്യം ഒരുക്കാതെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടിയാണ് പ്രതിഷേധം ശക്തമാക്കുന്നത്. സർക്കാറിന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയുണ്ട്. എന്നാൽ, സർക്കാർ ഓർത്തഡോക്സ് വിഭാഗത്തിന് തുടർച്ചയായി നീതി നിഷേധിക്കുന്നു. നടപ്പാക്കാനാകുന്നില്ലെങ്കിൽ അത് തുറന്ന് പറയണമെന്ന് കാത്തോലിക്ക ബാവ കുറ്റപ്പെടുത്തി.

പിറവം പാമ്പാക്കുട വലിയപള്ളിൽ മുൻ വൈദിക ട്രസ്റ്റും സഭാ വക്താവുമായ ഫാദർ ജോൺസ് അബ്രഹാം കോണാട്ട് പ്രമേയം അവതരിപ്പിച്ചു. നീതി നിഷേധത്തിനെതിരെ വിശ്വാസികളും പ്രതിഷേധ റാലിയും വിവിധ സ്ഥലങ്ങളിൽ നടന്നു. പെരുക്കുളം ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ വിശ്വസികൾ കണ്ണ്പൊത്തി പ്രതിഷേധിച്ചു. ഇന്ന് പള്ളികളിൽ വായിച്ച പ്രമേയം പ്രധാനമന്ത്രിക്ക് അയക്കാനും സഭാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും