മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളിയെ ഭാര്യയുടെ സഹോദരന്‍ തലക്കടിച്ച് കൊന്നു

By Web TeamFirst Published Dec 6, 2018, 12:12 AM IST
Highlights

കൊലപാതകം നടന്ന ദിവസം ജയ്സിംഗിന്‍റെ സഹോദരനും സുഹൃത്തും ഇവരെ കാണാനായി വളയനാട് എത്തിയിരുന്നു. ഒഴിഞ്ഞ പറമ്പിലിരുന്ന്
നാലുപേരും മദ്യപിച്ചു. ഇടയ്ക്ക് മദ്യം തീര്‍ന്നതോടെ സഹോദരനും സുഹൃത്തും സമീപത്തെ ബാറിലേക്ക് പോയി. ഈ സമയം ഭരതും ജയ്സിങും
മൊബൈൽഫോണിനെ ചൊല്ലി തര്‍ക്കമുണ്ടായി

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് വളയനാട് അമ്പലത്തിനു സമീപത്തെ പറമ്പില്‍ ജയ്സിങ് യാദവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സമീപത്തെ പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളിയായിരുന്നു ജയ്സിങും ഭാര്യ സഹോദരന്‍ ഭരത്തും. മദ്യപിച്ച ശേഷം ഉത്തര്‍പ്രദേശ് സ്വദേശി ജയ്സിങ്
യാദവ് ഉറങ്ങി കിടക്കുമ്പോൾ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി ഭരത്ത് പൊലീസിനോടു സമ്മതിച്ചു. 

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

കൊലപാതകം നടന്ന ദിവസം ജയ്സിംഗിന്‍റെ സഹോദരനും സുഹൃത്തും ഇവരെ കാണാനായി വളയനാട് എത്തിയിരുന്നു. ഒഴിഞ്ഞ പറമ്പിലിരുന്ന്
നാലുപേരും മദ്യപിച്ചു. ഇടയ്ക്ക് മദ്യം തീര്‍ന്നതോടെ സഹോദരനും സുഹൃത്തും സമീപത്തെ ബാറിലേക്ക് പോയി. ഈ സമയം ഭരതും ജയ്സിങും
മൊബൈൽഫോണിനെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഭരത്ത് മദ്യലഹരിയിൽ ഉറങ്ങികിടന്ന ജയ്സിങിന്റെ തലയിലേക്ക് സമീപത്തെ മതിലില്‍
നിന്നും കല്ല് ഇളക്കിയെടുത്ത് ഇടുകയായിരുന്നു.

തര്‍ക്കത്തിനിടെ അമ്മയെ അധിക്ഷേപിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. മരണവിവരം പുറത്തായതോടെ ജയ്സിംഗിന്‍റെ
സഹോദരനെയും സുഹൃത്തിനെയും കാണാതായി. ഇത് കൂടുതല്‍ സംശയമുണ്ടാക്കി. ഇവരെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു ചോദ്യം
ചെയ്തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടു വിട്ടയച്ചു. തുടര്‍ന്നാണ് പ്രതി ഭരത്തിന്‍റെ അറസ്റ്റ് മെഡിക്കൽ കോളേജ് പൊലീസ്
രേഖപെടുത്തിയത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

click me!