നാലരമാസത്തിനിടെ എട്ടരലക്ഷം നിയമലംഘകര്‍ പിടിയില്‍

By Web DeskFirst Published Apr 1, 2018, 1:17 AM IST
Highlights
  • ഇതില്‍ 6,22,134 പേര് ഇഖാമ നിയമ ലംഘകരാണ്.

സൗദി അറേബ്യ :  നാലര മാസത്തിനിടെ സൗദിയില്‍ എട്ടരലക്ഷത്തിലേറെ നിയമം ലംഘകര്‍ പിടിയിലായി. നിയമ ലംഘകര്‍ക്കു താമസ, യാത്രാ സഹായങ്ങള്‍   നല്‍കിയതിന്  1622 വിദേശികളും അറസ്‌റിലായി. കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഈ മാസം 28 വരെ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ പിടിയിലായത് 8,62,821നിയമ ലംഘകരാണെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതില്‍ 6,22,134 പേര് ഇഖാമ നിയമ ലംഘകരാണ്. 167611 പേര് തൊഴില്‍ നിയമ ലംഘകരും. എന്നാല്‍ 73,076 പേര് രജ്യത്തേക്കു നുഴഞ്ഞുകയറിയതിനാണ് പിടിയിലായത്. നുഴഞ്ഞുകയറ്റക്കാരില്‍ 59 ശതമാനം പേരും യെമനികളാണ്. പിടിയിലായ 1,59,050 പേര്‍ക്കെതിരെ ഇതിനകം അധികൃതര്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളിലില്ലാത്ത 1,22,291 പേരെ താല്‍ക്കാലിക യാത്രാ രേഖകള്‍ ശരിയാക്കാനായി അതാതു എംബസികള്‍ക്കു കൈമാറി. 2,15,185 നിയമ ലംഘകരെ ഇതിനകം സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

click me!