2019 ല്‍ ആര്‍ക്കൊപ്പം? ഇപ്പോള്‍ പറയാനാകില്ലെന്ന് പിസി ജോര്‍ജ്; സോണിയാ ഗാന്ധിയെ കാണാന്‍ ശ്രമം

By Web TeamFirst Published Dec 17, 2018, 7:09 PM IST
Highlights

പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് സീറ്റ്‌ കാര്യം ചർച്ച ചെയ്ത് ആർക്കൊപ്പം പോകണമെന്ന് തീരുമാനിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കി. രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഏത് മുന്നണിയുമായും ചർച്ച നടത്തുമെന്ന് ജനപക്ഷ എം എല്‍ എ പി സി ജോര്‍ജ്ജ്.  യുഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും പി സി ജോര്‍ജ് ദില്ലിയില്‍ പറഞ്ഞു. ദില്ലിയിലെത്തിയ പി സി ജോര്‍ജ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണ്. ഇതിനിടെയാണ് ഏത് മുന്നണിയിലേക്ക് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജോര്‍ജ് പറഞ്ഞത്.

പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് സീറ്റ്‌ കാര്യം ചർച്ച ചെയ്ത് ആർക്കൊപ്പം പോകണമെന്ന് തീരുമാനിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കി. രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കൊപ്പവും ചേരാതെ പൂ‌ഞ്ഞാറില്‍നിന്ന് ഒറ്റയ്ക്ക് മത്സരിച്ചാണ് പി സി ജോര്‍ജ് നിയമസഭയിലെത്തിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമസഭയില്‍ ഒ രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. 
 
click me!