Latest Videos

ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസ്; മുന്‍ ധനമന്ത്രി പി ചിദംബരത്തെ ചോദ്യം ചെയ്‍തു

By Web TeamFirst Published Dec 19, 2018, 5:59 PM IST
Highlights

മകളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ കഴിയുന്ന ഐഎന്‍എക്സ് മീഡിയാ ഉടമസ്ഥ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിലേക്ക് അന്വേഷണം എത്തിയത്.

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ്  ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തു. ദില്ലിയിലെ ഇ ഡി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ചിദംബരം ധനമന്ത്രി ആയിരിക്കേ 2007 ല്‍ ഐഎന്‍എക്സ് മീഡിയാ എന്ന മാധ്യമ സ്ഥാപനം വിദേശത്തുനിന്നും 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതില്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടം ലംഘിച്ചു എന്നതാണ് കേസ്. 

അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം കമ്മീഷന്‍ കൈപ്പറ്റി ഇതിന് സഹായിച്ചു എന്നാണ് ആരോപണം. മകളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ കഴിയുന്ന ഐഎന്‍എക്സ് മീഡിയാ ഉടമസ്ഥ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിലേക്ക് അന്വേഷണം എത്തിയത്. കേസില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കാര്‍ത്തിക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. 

click me!