'യുവ എംഎല്‍എമാര്‍ പ്രായമായവരോട് ഇങ്ങനെയാണോ പെരുമാറുന്നത്': പി.ജെ കുര്യന്‍

Web Desk |  
Published : Jun 04, 2018, 07:32 PM ISTUpdated : Oct 02, 2018, 06:31 AM IST
'യുവ എംഎല്‍എമാര്‍ പ്രായമായവരോട് ഇങ്ങനെയാണോ പെരുമാറുന്നത്': പി.ജെ കുര്യന്‍

Synopsis

താന്‍ മാറണമെന്ന് പറയുന്നവരോട് വിയോജിപ്പില്ലെന്ന് പി.ജെ കുര്യന്‍ 

രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പി.ജെ കുര്യന്‍.  താന്‍ മാറണമെന്ന് പറയുന്നവരോട് വിയോജിപ്പില്ലെന്ന് പി.ജെ കുര്യന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  

ഞാന്‍ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂര്‍ണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എംഎല്‍എമാര്‍ എന്‍റെ മേല്‍ കുതിര കയറുന്നത്? സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നതിന് പകരം പാര്‍ട്ടി ഫോറത്തിലാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടത്. 

പ്രായമായവരെ വൃദ്ധര്‍ എന്ന് വിളിച്ച് ആക്ഷേപിക്കണോ എന്നും പി.ജെ കുര്യന്‍ ചോദിക്കുന്നു. യുവ എംഎല്‍എമാര്‍ അവരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ