
കണ്ണൂര്‍: ഛത്തീഡില്‍ കന്യാസത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെസി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലിനെ അംഗീകരിക്കുന്നുവെന്നും അനുകൂലിക്കുന്നുവെന്നും സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ ഒരു കോൺഗ്രസ് എംപി കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിൽ ഉണ്ടായില്ല, അത് വയനാട്ടിലെ എംപി പ്രിയങ്ക ഗാന്ധിയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഇടപെട്ടില്ല. ഇത് കേരളത്തിലെ ഒരു വിഷയമല്ല, അഖിലേന്ത്യാ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു
സിസ്റ്റർ വന്ദന ഫ്രാൻസിസിന്‍റെ കുടുംബങ്ങളെ പി ജയരാജൻ സന്ദർശിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന നീക്കത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റുമെന്ന് ജയരാജൻ പറഞ്ഞു. ക്രൈസ്തവ സഭയിലെ ഒരു വിഭാഗം മാത്രമാണ് ആർ എസ് എസിന്‍റെ പ്രീണനത്തിൽ വീഴുന്നത് അനുഭവം ആണ് ഏറ്റവും വലിയ അധ്യാപകർ അവർ തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ ആർ എസ് എസുകാർ വെട്ടി കൊല്ലാൻ ശ്രമിച്ചു, ചികിത്സയിലിരിക്കുന്ന തന്നെ കാണാനും പ്രാർത്ഥിക്കാനും കന്യാസ്ത്രീകൾ വന്നിരുന്നു. ഇത്തരത്തിലാണ് കന്യാസ്ത്രീകളുടെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.