മാറുമറയ്ക്കാതിരുന്ന കാലത്തേക്ക് സമൂഹം തിരിച്ച് നടക്കുന്നു: പി.കെ ശ്രീമതി

Published : Oct 09, 2018, 02:31 PM IST
മാറുമറയ്ക്കാതിരുന്ന കാലത്തേക്ക് സമൂഹം തിരിച്ച് നടക്കുന്നു: പി.കെ ശ്രീമതി

Synopsis

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വിദശീകരണ യോഗങ്ങൾ വിളിച്ചു ചേർക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പാർട്ടിക്കും സർക്കാരിനും എതിരായ ആരോപണങ്ങൾക്ക് ഫലപ്രദമായി മറുപടി പറയുകയാണ് ലക്ഷ്യം.

പത്തനംതിട്ട: സ്ത്രീകളൾക്ക് അവകാശങ്ങൾ വേണ്ടെന്ന് പറയുന്നവർ മാറ് മറയ്ക്കാതെ അമ്പലത്തിൽ പോയിരുന്ന കാലത്തിലേക്ക് സമൂഹത്തെ കൊണ്ടുപോവുകയാണെന്ന് എംപി പി.കെ ശ്രീമതി.  മഹിളാ അസോസിയേഷന്‍റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഇന്ന് നടന്ന വനിതാ സംരക്ഷ സംഗമത്തിലാണ് എംപി പി.കെ ശ്രീമതിയുടെ കുറ്റപ്പെടുത്തല്‍.

പി. സതീദേവി, സി.എസ് സുജാത തുടങ്ങിവയവരും പത്തനംതിട്ട ടൗണിൽ നടന്ന പൊതുയോഗത്തിൽ സംസാരിച്ചു. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വിദശീകരണ യോഗങ്ങൾ വിളിച്ചു ചേർക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പാർട്ടിക്കും സർക്കാരിനും എതിരായ ആരോപണങ്ങൾക്ക് ഫലപ്രദമായി മറുപടി പറയുകയാണ് ലക്ഷ്യം.

അതേസമയം വിശ്വാസികൾക്കൊപ്പമെന്ന നിലപാട് ബിജെപി ആവർത്തിച്ചു. വിശ്വാസികളോപ്പം എന്ന നിലപാടിൽ മാറ്റില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഇന്ന വ്യക്തമാക്കി. തിരുവനന്തപുരത്തും ഇന്ന് നമാജപഘോഷയാത്ര നടന്നു. രാജ്ഭവനിലേക്ക് നടന്ന ഘോഷയാത്ര ശിവസേനയുടെ നേതൃത്വത്തിലായിരുന്നു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചുവെച്ചു.....’; നി​ഗൂഢ പോസ്റ്റുമായി മന്ത്രി വീണാജോർജ്
ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു