
കാസര്‍ഗോഡ്: കേരളത്തിലുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് കാണാന്‍ അവസരം തേടിയ കേരളത്തിലെ എംപിമാരെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച്ച നടത്തിയതിനെ ചോദ്യം ചെയ്ത് കാസര്‍ഗോഡ് എംപി പി.കരുണാകരന്‍.
പ്രളയദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ മോദിയെ നേരില്‍ കണ്ട് സഹായം ചോദിക്കാന്‍ കേരള എംപിമാര്‍ പലതവണ അനുമതി തേടിയെങ്കിലും അവസരം നിഷേധിക്കപ്പെട്ടെന്നും എ.കെ.ആന്‍റണി അടക്കമുള്ള നേതാക്കള്‍ പത്ത് ദിവസമായി കാത്തു നില്‍ക്കുന്പോള്‍ ആണ് മോദി മോഹന്‍ ലാലിനെ കണ്ടതെന്നും പി.കരുണാകരന്‍ എംപി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന് പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകിയിരുന്നു കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നല്‍കിയത്. കഴിഞ്ഞ മാസം 30,31 തീയ്യതികളിൽ കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടിരുന്നു.
മൂന്നിനു ശേഷംനൽകാമെന്നാണു അറിയിച്ചിരുന്നത് എന്നാൽ ഇപ്പോൾ അതും മാറ്റി. കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിന് അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാൻ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ.ആന്‍റണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam