കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കമെന്ന് സിപിഎം. കിഫ്ബി നേട്ടം തമസ്കരിക്കാൻ സർക്കാർ ശ്രമമെന്ന് സംസ്ഥാന സമിതി വിലയിരുത്തി. സർക്കാർ നിലപാടിനെതിരെ പ്രചാരണം ശക്തമാക്കും.
തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കമെന്ന പ്രചാരണവുമായി ക്യാംപെയ്ൻ തുടങ്ങാൻ സിപിഎം. കിഫ്ബിയുടെ നേട്ടം തമസ്കരിക്കാൻ സർക്കാർ ശ്രമമെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. സർക്കാർ നിലപാടിനെതിരെ പ്രചാരണം ശക്തമാക്കും. പ്രാദേശിക തലത്തിൽ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചാരണത്തിനാണ് തീരുമാനം. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മണ്ഡലങ്ങളിലും വികസനം എത്തിച്ചത് കിഫ്ബിയാണെന്നും ഇത് ഇല്ലാതാക്കിയാൽ വികസനത്തിന് ഫണ്ട് കണ്ടെത്താൻ ബദലെന്ത് എന്ന് സംസ്ഥാനസർക്കാർ പറയണം എന്നും സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
രണ്ട് ദിവസം നീളുന്ന സംസ്ഥാന സമിതി യോഗത്തിൻ്റെ ആദ്യ ദിവസം സംസ്ഥാന, ദേശീയ വിഷയങ്ങളാണ് ചർച്ചയ്ക്ക് വന്നത്. അതിൽ തന്നെ ഏറ്റവും പ്രധാനം, കിഫ്ബിയെ തകർക്കാൻ യുഡിഎഫ് സർക്കാർ ബോധപൂർവമായ നീക്കം നടത്തുന്നുവെന്ന് വലിയ വിമർശനമുണ്ടായി. ഇതിനെതിരെ വിപുലമായ ക്യാംപെയ്ൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കിഫ്ബിയുടെ നേട്ടങ്ങൾ തമസ്കരിക്കാൻ ബോധപൂർവമായ ശ്രമമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. പ്രാദേശിക തലത്തിൽ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചാരണം നടത്താൻ സിപിഎം തീരുമാനിച്ചു. ക്യാംപെയ്നിൻ്റെ അന്തിമ രൂപം വെള്ളിയാഴ്ചയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക



