പി ശശി വീണ്ടും നേതൃത്വത്തിലേക്ക്; ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനിലേക്ക് തെരഞ്ഞെടുത്തു

Published : Jan 20, 2019, 08:31 PM IST
പി ശശി വീണ്ടും നേതൃത്വത്തിലേക്ക്;  ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനിലേക്ക് തെരഞ്ഞെടുത്തു

Synopsis

ഇന്ന് നടന്ന സമ്മേളനത്തിലാണ് ശശിയെ തെരഞ്ഞെടുത്തത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് നേരത്തേ ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. 

കണ്ണൂര്‍: സി പി ഐ എം കണ്ണൂര്‍ മുന്‍  ജില്ലാ സെക്രട്ടറി പി ശശി വീണ്ടും നേതൃത്വത്തിലേക്ക്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റായി ശശിയെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന സമ്മേളനത്തിലാണ് ശശിയെ തെരഞ്ഞെടുത്തത്.

ലൈംഗികാരോപണത്തെ തുടര്‍ന്ന് നേരത്തേ ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. കേസില്‍ ശശിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി, പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തിരുന്നു.

പി ശശി തന്നെ ബലാത്സംഗം ചെയ്യുകയോ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശശിയെ കേസില്‍നിന്ന് കുറ്റവിമുക്തനാക്കിയത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പാലായിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ശശിക്കെതിരായ കേസ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജന്റേത്', തള്ളി ഗോവിന്ദൻ, 'വിമതരായി മത്സരിച്ചവർ വർഗവഞ്ചകർ'
ശ്രദ്ധയ്ക്ക്, വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്