ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ

Published : Jan 20, 2019, 07:59 PM ISTUpdated : Jan 20, 2019, 08:02 PM IST
ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ

Synopsis

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ ഭരത് ഭൂഷൺ.  ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭരത്ഭഷണ്‍ പറഞ്ഞു.

തിരുവനന്തപുരം: ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ ഭരത് ഭൂഷൺ.  ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത്ഭഷണ്‍ പറഞ്ഞു. ശബരിമല കര്‍മ്മസമിതയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭരത്. 

ജനുവരി രണ്ടിനാണ് ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഭര്‍തൃകുടുംബവും കനകദുര്‍ഗയെ തള്ളിപ്പറഞ്ഞു.

ഭര്‍ത്താവിന്‍റ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഭര്‍തൃമാതാവ് തന്നെ പട്ടികകൊണ്ട് അടിച്ചുവെന്നായിരുന്നു കനദുര്‍ഗയുടെ പരാതി. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഭര്‍തൃമാതാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം ഭര്‍തൃമാതാവിനെ കനഗ ദുര്‍ഗ മര്‍ദ്ദിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'
ഐഎഫ്എഫ്കെ; സമഗ്ര കവറേജിനുള്ള പ്രത്യേക പരാമർശം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്, പ്രദീപ് പാലവിളാകം മികച്ച ക്യാമറാമാൻ