
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ തള്ളി പറഞ്ഞ കോടിയേരിയുടെ നിലപാട് തരം താണതാണെന്ന് പിഎസ് ശ്രീധരൻപിള്ള. കോടിയേരിയുടെ ലക്ഷ്യം സാമുദായിക പ്രീണനം. ശ്രീധരൻ പിള്ള ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതേകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവും എഴുതിയിരുന്നു.
ഇതിനെതിരെ മന്ത്രിമാരായ ഇപി ജയരാജന്‍ മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ സമരത്തിനൊപ്പമാണെന്നായിരുന്നു ഇപിയുടെ പ്രതികരണം. ജനാധിപത്യ വ്യവസ്ഥയില്‍ സമരങ്ങളെ തള്ളിപ്പറയാനാകില്ലെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam