
കോഴിക്കോട്: പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിലെ കുളങ്ങൾ വറ്റിക്കണമെന്ന് പഞ്ചായത്തിന്‍റെ നിര്‍ദേശം. കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയാണ് നിർദേശം നൽകിയത്. 2 ദിവസം മുൻപ് നിർദ്ദേശം നൽകിയതാണെന്നും സെക്രട്ടറി അറിയിച്ചു.
പാർക്കിന് ദുരന്തസാധ്യതാമേഖലയിലല്ലെന്ന് ക്ലീൻ ചിറ്റ് നൽകിയത് ശാസ്ത്രീയ പഠനം നടത്താതെയെന്ന് ആക്ഷേപം. ഭൂപടം മാത്രം നോക്കിയായിരുന്നു ഡെപ്യൂട്ടി കളക്ടറുടെ വിചിത്ര റിപ്പോർട്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു എന്ന് ജില്ലാകളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
അതേസമയം, ഉരുള്‍പൊട്ടലുണ്ടായതിന് പിന്നാലെ വിദഗ്ധ സംഘത്തെ കളക്ടര്‍ അന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam