
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ബിംബർഗലി സെക്ടറുകളിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. രാവിലെ 8.15ഓടെയാണ് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യൻ സൈന്യം തിരിച്ചടി തുടങ്ങി. അതിർത്തിയിൽ പ്രകോപനം തുർന്നാൽ ഒരിക്കൽകൂടി സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് ഇന്ത്യൻ സൈനിക തലവൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പാക് പ്രകോപനം. അതിനിടെ ശ്രീനഗറിലെ പന്താചൗക്ക് ബസ് സ്റ്റാന്‍റിന് സമീപം മാലിന്യക്കൂമ്പാരത്തിൽ സ്ഫോടനം നടന്നു. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. സൈന്യം അന്വേഷണം ആരംഭിച്ചു. ബോംബ് സ്കോഡ് അടക്കം സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കൂടുതൽ ബോംബ് കണ്ടെത്താനായില്ല.